വടക്കാഞ്ചേരി : വടക്കാഞ്ചേരി ടൗൺ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കർക്കടകമാസാചരണത്തിന്റെ സമാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അജിത് കുമാർ മല്ലയ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റ് പ്രസിഡണ്ട് സി. വിദ്യാസഗർ അധ്യക്ഷനായി. കർക്കടക മാസത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് പുളിയത്ത്, അഡ്വ. ടി. എസ് മായാദാസ്, അഡ്വ. പ്രദീപ് കാട്ടാളത്ത്, കെ. രാജേന്ദ്രൻ, വി. ആർ. ശ്രീകാന്ത്, പി. ആർ. രാജേഷ്, അഡ്വ. സൗമ്യ മായാദാസ് എന്നിവർ പ്രസംഗിച്ചു. കർക്കിടക മാസത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ രാമായണ പാരായണം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാമായണം പ്രശ്നോത്തരി, ഏകാദശ സ്ക്ന്ദ കവച പാരായണം, ധന്വന്തരി ഹോമം, സർവ്വേശ്വരി വിളക്ക് പൂജ, ഭഗവതിസേവ, ചാക്യാർകൂത്ത് എന്നിവ നടന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍