സ്വാതന്ത്ര്യ ദിനത്തിൽ ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങളുടെ സമർപ്പണം. വിജയവാഡ സ്വദേശിയായ ശ്യാം സുന്ദർ ശർമ്മ, മകൻ നീലി കൃഷ്ണ യശ്വന്ത് എന്നിവർ കുടുംബസമേതം എത്തിയാണ് സമർപ്പണം നടത്തിയത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ വെള്ളി കുട്ടകങ്ങൾ ഏറ്റുവാങ്ങി. 3കിലോ നാന്നൂറ് ഗ്രാം തൂക്കം വരുന്ന ഒന്നും, മൂന്ന് കിലോ 450 ഗ്രാം തൂക്കം വരുന്ന രണ്ട് കുട്ടകങ്ങളും ഉണ്ടായിരുന്നു. കുട്ടകങ്ങൾക്ക് മൊത്തം പത്ത് കിലോ 300 ഗ്രാം തൂക്കം വരും. ശർക്കര, നേന്ത്രപ്പഴം, ഇളനീർ എന്നിവ കൊണ്ട് കുടുംബാംഗങ്ങൾക്ക് തുലാഭാരം നടത്തിയ ശേഷമാണ് വഴിപാടുകാർ മടങ്ങിയത്. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ വഴിപാടുകാരനായ ശ്യാം സുന്ദർ ശർമ്മയ്ക്കും കുടുംബത്തിനും ശ്രീ ഗുരുവായൂരപ്പൻ്റെ കളഭവും പഴവും പഞ്ചസാരയുമടങ്ങുന്ന പ്രസാദങ്ങൾ നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍