വടക്കാഞ്ചേരി : ഇന്ത്യയുടെ 79 -ാമത് സ്വാതന്ത്ര്യദിന ആഘോഷം
ഓട്ടുപാറ സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ
സ്വാതന്ത്രദിന ആഘോഷവും മെഡിക്കൽ ക്യാമ്പും, വൃക്ഷത്തൈ വിതരണവും നടത്തി. ഇന്ന് രാവിലെ
ഓട്ടുപാറ ടാക്സി സ്റ്റാന്റിൽ വെച്ചു നടന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടി യൂണിറ്റ് പ്രസിഡന്റ് അനി ചെമ്പത്ത് അധ്യക്ഷത വഹിച്ചു, വടക്കാഞ്ചേരി സ്റ്റേഷൻ എസ് ഐ.
ജോയ് പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു,
മർച്ചൻ്റ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു
വടക്കാഞ്ചേരി ആക്ടസ് പ്രസിഡണ്ട് വി വി ഫ്രാൻസിസ്
മധുര വിതരണം ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർ റാണി മേനോൻ മാക്സ് വിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
സി കെ സുരേന്ദ്രൻ സ്വാഗതം ആശംസിച്ച സെക്രട്ടറി വിനോദ് ചെമ്പത്ത്, ട്രഷറർ കെ യു അൻവർ, സീനിയർ മെമ്പർമാരായ
രാമൻകുട്ടി, ഉണ്ണികൃഷ്ണൻ, കുട്ടൻ, സുകുമാരൻ, ഉണ്ണി ചങ്ങാലി, സൈനുദ്ധീൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ ധർമജൻ, ശരത്, വിനോദ്, ആൻസൻ, കുട്ടൻ പോട്ടോക്കാരൻ, ബിജു ഇസ്മായിൽ, ജോബി, രാജൻ, സുനിൽ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി റാണി മേനോൻ മെഡിക്കൽ ഓഫീസർമാരായ
ജിഷ്ണു രാജ് PRO,
സീനിയർ ഓപ്റ്റോമെറ്റിസ്റ്റ് അഞ്ജലി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍