സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

 



വടക്കാഞ്ചേരി: ധീര ദേശാഭിമാനികൾ നേടിത്തന്ന സ്വാതന്ത്ര്യം സംരക്ഷിക്കാൻ അഭിഭാഷകർ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് സ്പെഷ്യൽ ജഡ്ജ് ആർ. മിനി അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി ബാർ അസോസിയേഷനും കോടതികളും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. പൗരത്വബോധമുള്ള തലമുറയാണ് കാലഘട്ടത്തിൻ്റെ ആവശ്യം. രാഷ്ട്രത്തിന് ബുദ്ധിമുട്ട് വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നതാണ് നമ്മുടെ രാഷ്ട്രത്തിൻ്റെ പാരമ്പര്യമെന്നും ജഡ്ജ് മിനി പറഞ്ഞു. ചടങ്ങിൽ മജിസ്ട്രേറ്റ് നസീബ് എ. അബ്ദുൾ റസാഖ്, മുൻസിഫ് ടി. കെ. യഹിയ, ഗവ. പ്ലീഡർ അഡ്വ. എൻ. എസ്. മനോജ്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഇ. എ. സീനത്ത്, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ പി. സി. എൽദോ, സെക്രട്ടറി പി. കെ. ദിനേശൻ, അഡ്വ. പ്രദീപ് കാട്ടാളത്ത്, ക്ലാർക്ക് അസോസിയേഷൻ പ്രസിഡണ്ട് ദിലീപ് വി. എസ്. നായർ, മജിസ്ട്രേറ്റ് കോടതി ജൂനിയർ സൂപ്രണ്ട് എ. എം. രമ്യ, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് കെ. എൽ. സന്തോഷ്, താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റി സെക്രട്ടറി പി. ആർ. രവി എന്നിവർ പ്രസംഗിച്ചു. ക്വിസ്സ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. കോടതി അങ്കണത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. എൽദോ പൂക്കുന്നേൽ ദേശീയ പതാക ഉയർത്തി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍