ഓണോഘോഷത്തിന് സമാഹരിച്ച തുക സഹപാഠിയുടെ ഓര്‍മ്മക്കായി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് രോഗികള്‍ക്കായി നല്‍കി പൂമല ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍.
അപകടത്തില്‍ മരണപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന എന്‍വിന്‍. സി ടോണിയുടെ ഓര്‍മ്മക്ക് ഓണാഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ മാറ്റിവെച്ച തുക മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ എം. രാധികയ്ക്ക് സ്കൂള്‍ ലീഡര്‍ പ്രവീണ്‍ .ടി ജോസ് കൈമാറി.
ചടങ്ങില്‍ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ പി. വി. സന്തോഷ്, സ്കൂള്‍ മാനേജര്‍ എ. ആര്‍. ചന്ദ്രന്‍, എന്‍വിന്‍ .സി ടോണിയുടെ രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.


0 അഭിപ്രായങ്ങള്‍