നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണലിത്തറ സ്വദേശിനിക്ക് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണലിത്തറ സ്വദേശിനിക്ക് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിച്ചു.  

 തെക്കുംകര: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണലിത്തറ  സ്വദേശിനി നിമിഷ യു. നായർക്ക് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. 

യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി പി. ജെ. രാജു, പാർലമെൻ്ററി പാർട്ടി നേതാവ് എ. ആർ. കൃഷ്ണൻകുട്ടി എന്നിവർ നിമിഷയെ ഷാൾ അണിയിച്ച് അനുമോദിച്ച്  സംസാരിച്ചു. മെമ്പർ പി. ടി. മണികണ്ഠൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് തോമസ് പുത്തൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട്, പി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. മണലിത്തറ മൽമ്മൽ പട്യാത്ത്  ഉണ്ണികൃഷ്ണൻ, പ്രസന്ന ദമ്പതികളുടെ ഏകമകളാണ്  നിമിഷ യു. നായർ.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍