ജനകീയാൂത്രണം 2025 - 26 പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംകര ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണം നടത്തി.
46 മുതൽ 60 ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 5 കോഴികുഞ്ഞുങ്ങളെ വീതം 770 പേർക്കാണ് വിതരണം ചെയ്യുന്നത്.
പദ്ധതിയുടെ ആദ്യ വിതരണം തെക്കുംകര പഞ്ചായത്ത് പ്രസിഡൻ്റ് ടി. വി. സുനിൽകുമാർ നിർവഹിച്ചു. വാർഡ് മെമ്പർമാരായ ഐശ്വര്യ ഉണ്ണി , എ. ആർ. കൃഷ്ണൻകുട്ടി എന്നിവർ ആശംസകൾ നേർന്നു. വെറ്ററിനറി സർജൻ ഡോ. ഷിബു കുമാർ .എസ് പദ്ധതി വിശദീകരണം നടത്തി. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ രാധിക എം. ആർ. സ്വാഗതവും ജിനി കുര്യൻ നന്ദിയും പറഞ്ഞു.



0 അഭിപ്രായങ്ങള്‍