ഗൃഹ സമ്പർക്ക പരിപാടി - തെക്കുംകര മണ്ഡലം തല ഉദ്ഘാടനം നടന്നു.

ഗൃഹ സമ്പർക്ക പരിപാടി - തെക്കുംകര മണ്ഡലം തല ഉദ്ഘാടനം നടന്നു.

മണലിത്തറ: തെക്കുംകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്ക പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം മണലിത്തറ 6-ാം വാർഡിൽ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജെയ്സൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ സീനിയർ കോൺഗ്രസ്സ് നേതാവ് ടി. എ. ശങ്കരന് കൂപ്പൺ നൽകി കൊണ്ട് യുഡിഎഫ് മുൻ ജില്ലാ ചെയർമാനും, വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൻ്റെ ചുമതലക്കാരനുമായ ജോസഫ് ചാലിശേരി നിർവ്വഹിച്ചു. 

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഒ. ശ്രീകൃഷ്ണൻ, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് ടി. എ. ബാലകൃഷ്ണൻ, പ്രവാസി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി എ. കെ. വാവുട്ടി, മഹിള കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോഷി, കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ട് എ. എം. ഹംസ, സുലൈമാൻ പൂവത്തിങ്കൽ, അലേഷ്യസ് ടി. ഡി, ആൻ്റോ എൻ. പി. എന്നിവർ പ്രസംഗിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍