അഭിനവിന്റെ " A+ " ഭവനത്തിന് കട്ടിള വെച്ചു നിർമ്മാണ ഉദ്ഘാടനം നടത്തി.
തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചും തൊഴുത്തിൽ കിടന്നുറങ്ങിയും ദുരിതങ്ങളെ നേരിട്ട് ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ കരസ്ഥമാക്കിയ തെക്കുംകര പഞ്ചായത്ത് മലാക്ക ദുബായ് റോഡിൽ താമസിക്കുന്ന അഭിനവിന് തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന സ്വപ്നഭവനത്തിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് ജോസ് വള്ളൂർ നിർവഹിച്ചു.
തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജയ്സൺ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജയദീപ് പി. ജി. മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എൻ. ആർ. സതീശൻ, SAA ആസാദ്, കെ. ടി. ജോയ്, സി. പ്രമോദ്, വി. ജി. സുരേഷ്കുമാർ, എൽദോ തോമസ്, പി. രാധാകൃഷ്ണൻ, ടി. എസ്. മായാദാസ്, ജയൻ മംഗലം, പി. വി. ഹസ്സനാർ, അഷ്റഫ് കരുമത്ര, ജോഷി കല്ലിയേൽ, കെ. ബിറേഷ്, ജോണി ചിറ്റിലപ്പിള്ളി, ബൈജു അയിനിക്കൽ, ഹരി നമ്പലാട്ട്, ഗിരീഷ് തിരൂർ, എ. എം. കമ്മു, എ. കെ. വാവുട്ടി, എൻ. ജെ. ഐസക്ക്, ടി. എ. ശങ്കരൻ, പി. സുനിൽകുമാർ, എ. ആർ. സുകുമാരൻ, സബീല ഐ. എ., പി. കെ. അനിൽകുമാർ, കെ. എം. അബൂബക്കർ, ഷൈജു കളരിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഭവനനിർമ്മാണ കമ്മിറ്റി കൺവീനർ പി.വി. വിനയൻ സ്വാഗതവും, ട്രഷറർ ഒ. ശ്രീകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
2018ലെ പ്രളയസമയത്ത് ഭവനം നഷ്ടപ്പെട്ട അഭിനവിന്റെ കുടുംബത്തിന് ഉദാരമതികളുടെ സഹായത്തോടുകൂടി ചുരുങ്ങിയ സമയത്തിനുള്ളിൽ ഭവനനിർമ്മാണം പൂർത്തീകരിച്ചു നൽകുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5




0 അഭിപ്രായങ്ങള്‍