വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ പട്ടയങ്ങൾ വിതരണം ചെയ്തു.
വടക്കാഞ്ചേരി നിയോജക മണ്ഡലം പട്ടയ മേള റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. വരടിയം ജി.യു.പി സ്കൂളിൽ നടന്ന പട്ടയ മേളയിൽ എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്നവർക്കായി 298 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും 170 ദേവസ്വം ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും, 120 മിച്ചഭൂമി പട്ടയങ്ങളും 43 വനഭൂമി പട്ടയങ്ങളും, 1964 ലെ നിയമ പ്രകാരമുള്ള 28 പുറമ്പോക്ക് പട്ടയങ്ങളും, 1995 ലെ നിയമപ്രകാരമുള്ള നാല് മുൻസിപ്പൽ പട്ടയങ്ങളും ഉൾപ്പെടെ 663 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്.
അവണൂർ അംബേദ്കർ നഗറിലെ 97 കുടുംബങ്ങൾക്കും, ഇത്തപ്പാറ നഗറിലെ 21 കുടുംബങ്ങൾക്കുമായി 120 മിച്ചഭൂമി പട്ടയങ്ങൾ നൽകി. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ കുറ്റൂർ, പുഴയ്ക്കൽ, ചിറ്റിലപ്പിള്ളി, ചാലക്കൽ, എടക്കളത്തൂർ എന്നീ വില്ലേജുകളിൽ 20 കുടുംബങ്ങൾ കൈവശം വെച്ച കന്നുകാലി പുറമ്പോക്ക് ഭൂമിക്ക് ഉൾപ്പടെയാണ് 28 പുറമ്പോക്ക് പട്ടയങ്ങൾ നൽകിയത്. നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിച്ച് പട്ടയ വിതരണം സാധ്യമാക്കിയ വിവിധ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു.
വടക്കഞ്ചേരി നഗരസഭ ചെയർപേഴ്സൺ പി.എൻ സുരേന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷാദേവി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എം.സി ജ്യോതി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ ടി. ജയശ്രീ ചടങ്ങിന് നന്ദി പറഞ്ഞു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5




0 അഭിപ്രായങ്ങള്‍