വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല - വയലാർ ബാലവേദി ഓണാഘോഷം.

 

വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാല -

വയലാർ ബാലവേദി ഓണാഘോഷം.

വടക്കാഞ്ചേരി:  വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വയലാർ ബാലവേദി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വടക്കാഞ്ചേരി സിപിഐ ഓഫീസ് ഹാളിൽ കുട്ടികളുടെ  ഗാനാലാപനം, കസേരകളി, സുന്ദരിക്ക് പൊട്ടു കുത്തൽ, പൂക്കളമത്സരം തുടങ്ങിയ മത്സപരിപാടികൾ സംഘടിപ്പിച്ചു. 

പരിപാടികൾക്ക് എഡ്വിൻ, നന്ദകൃഷ്ണൻ, അമൽ ക്രിസ്റ്റി, ക്രിസ്റ്റീന, റയാൻ തുടങ്ങിയ കുട്ടികൾ നേതൃത്വം നല്കി. വിജയികളായ കുട്ടികൾക്ക് ഗ്രന്ഥശാല പ്രസിഡൻ്റ് ഇ. എം. സതീശൻ പഠനോപകരണങ്ങൾ സമ്മാനിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം. യു. കബീർ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ കെ. പി. തോമസ് കൃതജ്ഞത രേഖപ്പെടുത്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍