വിരുപ്പാക്ക സഹകരണ സ്പിന്നിങ്ങ് മിൽ ജീവനക്കാർക് ഓണം അഡ്വാൻസ്.

 

വിരുപ്പാക്ക സഹകരണ സ്പിന്നിങ് മിൽ ജീവനക്കാർക്ക് ഓണം അഡ്വാൻസ്.

വിരുപ്പാക്കയിലെ തൃശ്ശൂർ സഹകരണ സ്‌പിന്നിംഗ് മില്ലിലെ ജീവനക്കാർക്ക് ഓണത്തിന് സഹായമായി 5000 രൂപ അഡ്വാൻസ് അനുവദിക്കാൻ മാനേജ്‌മെന്റുമായി സംസാരിച്ച് ധാരണയായതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. സഹകരണ സ്‌പിന്നിംഗ് മില്ലിലെ നിലവിലുള്ള സ്ഥിരം ജീവനക്കാർക്ക് ഈ ഓണത്തിന് അഡ്വാൻസായി 5000 രൂപ വീതവും, 2023 ഫെബ്രുവരിയിലെ ശമ്പള-വേതന ഇനത്തിൽ നൽകാനുള്ള കുടിശ്ശികയും നൽകാൻ നിർദ്ദേശമായി. കൂടാതെ സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന പൊതുമേഖല സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ വകുപ്പിൽ നിന്നും ലഭിക്കുന്ന 2000 രൂപയുടെ ധനസഹായം വിരുപ്പാക്ക സഹകരണ സ്പിന്നിങ് മില്ലിലെ ജീവനകാർക്ക് കൂടി ലഭിക്കുന്നതിനായി തൃശ്ശൂർ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് ലിസ്‌റ്റ് കൈമാറിയിട്ടുണ്ട്.

തൃശ്ശൂർ സഹകരണ സ്‌പിന്നിങ് മില്ലിന്റെ പ്രവർത്തനം പുനരാരംഭിച്ച് സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിരന്തരം നിയമസഭയിലും, വ്യവസായ വകുപ്പിലും ആവശ്യം ഉന്നയിച്ചിരുന്നു. പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള ഊർജ്ജിത നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരികയാണ്. പുതിയതായി ചുമതല ഏറ്റെടുത്തിട്ടുള്ള മാനേജ്മെന്റ് സജീവമായി ഇടപ്പെട്ട് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുകയാണെന്നും എം എൽ എ പത്രക്കുറിപ്പിലൂടെ അറിയിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍