തൻ്റേതായ വേറിട്ട അഭിനയ ശൈലിയിലൂടെ മലയാളി മനസ്സിനെ കീഴടക്കിയ അതുല്യ കലാകാരനായിരുന്നു അദ്ദേഹം. ഞാനേറെ ഇഷ്ടപ്പെടുന്ന ആ മഹാ നടനുമായി പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നത് എനിക്ക് വളരെയേറെ മാനസിക പ്രയാസം ഉണ്ടാക്കി എന്നത് മറച്ചുവയ്ക്കുന്നില്ല. വ്യക്തിപരമായ സൗഹാർദ്ദത്തിന് തെല്ലും ക്ഷതമേൽക്കാതെ അന്നത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം മുന്നോട്ടു നീക്കുന്നതിന് ഞങ്ങളിരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നുള്ളത് എടുത്തു പറയാൻ ആഗ്രഹിക്കുന്നു. മലയാളസിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തിൽ ഈ ലോകത്തോട് യാത്ര പറഞ്ഞ ആ അസാധാരണ ചലച്ചിത്ര പ്രതിഭയുടെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍