തൃശൂർ ജില്ലയിൽ കാലത്ത് മുതൽ നിർത്താതെ മഴ പെയ്യുകയാണ്. നഗരത്തിൽ ഉൾപ്പെടെ ശക്തമായ മഴ തുടരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിലെ അശ്വിനി ആശുപത്രിക്ക് പുറകിലുള്ള വീടുകളിൽ വെള്ളം കയറി. ഇവിടെ സ്ഥിരം മഴക്കാലത്ത് വെള്ളം കയറുന്നത് പതിവാണ്. നഗരത്തിലെ പ്രധാന റോഡായ ശങ്കരയ്യർ റോഡിലെ വീടുകളിൽ വെള്ളം കയറി. അക്വാട്ടിക് ലൈനിലെ വീടുകളിൽ വെള്ളം കയറി. സ്വരാജ് റൗണ്ടിൽ നിന്നുള്ള പ്രധാന റോഡായ എം.ജി. റോഡിലും വെള്ളം കയറിയതോടെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ജില്ലയുടെ ഉൾപ്രദേശങ്ങളിലും മഴമൂലം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പുത്തൂർ വെട്ടുകാട് ഏഴാംകല്ലിൽ വീടുകളിൽ വെള്ളം കയറി. പാലക്കൽ-ചേർപ്പ് ഭാഗത്തും റോഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. അതിരപ്പിള്ളിയിലും, വാഴച്ചാലിലും വിനോദസഞ്ചാരികൾക്ക് വിലക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മഴ കനത്ത സാഹചര്യത്തിലാണ് നടപടി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍