സംഭവത്തിൽ ഉൾപ്പെട്ട ബസ് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ സമർപ്പിച്ചു.
പൊതു നിരത്തുകളിൽ മനുഷ്യ ജീവന് അപകടമാകുന്ന വിധത്തിൽ ഓടിച്ച മറ്റൊരു ബസും പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ചു.
രണ്ട് ബസുകളിലും ജീവനക്കാരായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായി ഉൾപ്പെട്ട സ്റ്റേഷൻ റൗഡികളായിരുന്നു.
30-07-2025 തിയതി രാവിലെ വരന്തരപ്പിള്ളി സെന്ററിൽ വച്ച് കോടാലി തൃശൂർ റൂട്ടിലോടുന്ന ക്രിസ്റ്റ ബസ്സിലേക്ക് അതിക്രമിച്ചു കയറി ക്രിസ്റ്റാ ബസിന്റെ കണ്ടക്ടറും ഓണറുമായ വരന്തരപ്പിള്ളി തെക്കുമുറി സ്വദേശിയായ വൈദ്യക്കാരൻ വീട്ടിൽ ആന്റണിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗതസ്തംഭനം ഉണ്ടായി. ഈ സംഭവത്തിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വരന്തരപ്പിള്ളി മേഖലകളിൽ സർവ്വീസ് നടത്തുന്ന ബസുകൾ മത്സരയോട്ടം നടത്തുന്നതായും തുടർന്നും ബസുകളുടെ സമയക്രമത്തെ സംബന്ധിച്ച് തർക്കങ്ങളും അടിപിടിയും ഉണ്ടാകാൻ സാധ്യതയുള്ളതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് നടത്തിയ പരിശോധനയിൽ 31-07-2025 തിയ്യതി വൈകീട്ട് വരന്തരപ്പിള്ളി പൗണ്ട് എന്ന സ്ഥലത്ത് വെച്ച് KL-06-D-4747 നമ്പറിലുള്ള യാസിൻ ബസ്സ് ആമ്പല്ലൂർ - വരന്തരപ്പിള്ളി പബ്ലിക് റോഡിലൂടെ മനുഷ്യജീവന് അപകടം വരത്തക്ക വിധം ഓടിച്ച് വരുന്നതായി കാണപ്പെട്ടതിനെ തുടർന്ന് ഈ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ബസ്സും ആന്റണിയെ ആക്രമിച്ച കേസിലെ പ്രതികളായവരാണ് നോക്കി നടത്തുന്നത് എന്ന് കണ്ടെത്തി. ഈ രണ്ടു ബസ്സുകളിലും മാറി മാറി ബസിലെ സ്പെയർ ഡ്രൈവറായി ജോലി ചെയ്യുന്ന വരന്തരപ്പിള്ളി തെക്കുമുറി സ്വദേശിയായ കാട്ടുങ്ങൾ വീട്ടിൽ ജിഷ്ണു വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളും വധശ്രമം, കവർച്ച, വീടു കയറി ആക്രമണം, അടിപിടി എന്നിങ്ങനെയുള്ള പത്ത് ക്രമിനൽ കേസുകളിലെ പ്രതിയാണെന്നും കണ്ടെത്തി.
ആന്റണിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ശേഷം ഈ കേസിലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പ്രധാന പ്രതിയായ ചെങ്ങാലൂർ സ്വദേശി കൈതാരത്ത് വീട്ടിൽ സിബി പുതുക്കാട് പോലീസ് സ്റ്റേഷനിലെ 2012 ലെ ഇരട്ടക്കൊലപാതക കേസിലും രണ്ട് വധശ്രമ കേസുകളിലും നാല് അടിപിടി കേസുകളിലും പ്രതിയാണ്. പാലപ്പിള്ളി - തൃശ്ശൂർ റൂട്ടിൽ ഓടുന്ന യാസിൻ ബസിലെ ജിവനക്കാരുമായി ഉണ്ടായ ബസിന്റെ സമയക്രത്തെ സംബന്ധിച്ച തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് യാസിൻ ബസിലെ ജീവനക്കാരായ പ്രതികൾ ആന്റണിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സിബി ഇരിങ്ങാലക്കുട ആൽപരിസരത്ത് വന്നതായി രഹസ്യ വിവരം ലഭിച്ചത് പ്രകാരം സിബിയെ 01-08-2025 തിയ്യതി അറസ്റ്റ് ചെയ്യുകയും, തെളിവെടുപ്പിനും മറ്റ് നടപടികൾക്കും ശേഷം 02-08-2025 തിയ്യതി സിബിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തിരുന്നു. ഈ കേസിലെ സംഭവത്തിൽ ഉൾപ്പെട്ട സിബി ക്ലീനറായും, സുജിത്ത് എന്നയാൾ മേൽനോട്ടക്കാരനായും ജോലിചെയ്യുന്ന KL 17 G 4595 നമ്പറിലുള്ള യാസിൻ ബസ്സ് കേസിലേക്ക് വേണ്ടി കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഈ കേസിൽ ഒളിവിൽ പോയ രണ്ടാം പ്രതിയായ സുജിത്തിനെ പിടികൂടുന്നതിനായി ഊർജിതമായ അന്വേഷണം നടന്നുവരുന്നു.
ചാലക്കുടി ഡി.വൈ.എസ്.പി ബിജുകുമാർ.പി.സി, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ്. കെ. എൻ, സബ് ഇൻസ്പെക്ടർ മാരായ പോൾസൺ, സുനിൽകുമാർ, എസ്.സി.പി.ഒ മാരായ മുരുകദാസ്, സജീവ് കെ. ആർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
ധാരാളം യാത്രക്കാർ പൊതുഗതാഗതത്തിനായി ഉപയോഗിച്ച് വരുന്ന ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പൊതു നിരത്തുകളിലൂടെ അപകടകരമായ വിധത്തിൽ ഓടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയോഗിക്കരുതെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍