അത്താണി: ഭരണഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ആഗസ്റ്റ് 15 ന് AIYF വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താണിയിൽ
സംഘടിപ്പിക്കുന്ന യുവജനസംഗമം സംഘാടകസമിതി AIYF സംസ്ഥാന കമ്മിറ്റി അംഗം വിനീഷ് ഉദ്ഘാടനം ചെയ്തു. AIYF മണ്ഡലം പ്രസിഡന്റ് രാഖിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ. എം. സതീശൻ, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ. ആർ. ചന്ദ്രൻ, പി. കെ. പ്രസാദ്, നിശാന്ത് മച്ചാട് , മണികണ്ഠൻ, കമൽ, കുട്ടൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനായി പാർട്ടി മണ്ഡലം സെക്രട്ടറി എം. യു. കബീർ, കൺവീനർ മണികണ്ഠൻ, ട്രഷറർ സി. ആർ. രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍