ആരോഗ്യമന്ത്രി വീണ ജോർജ്ജ് രാജിവച്ച് പുറത്ത് പോയേ തീരൂ: രാജീവ് ചന്ദ്രശേഖർ.











ബി ജെ പി കേരളം പുറത്തിറക്കിയ വാർത്താ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.


ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് സ‍ർക്കാരിൻ്റെ നുണകൾ തുറന്ന് കാണിച്ച് വിദഗ്ധസമിതിയുടെ റിപ്പോ‍ർട്ട്. സ്വന്തം കഴിവുകേടുകളും, പിഴവുകളും മറച്ചുവയ്ക്കാൻ, ഉദ്യോഗസ്ഥരെ പഴിചാരുന്ന സംസ്ഥാന സർക്കാരിൻ്റെ പതിവ് തന്ത്രമാണ് ഇതിലൂടെ തകർന്ന് വീണത്. 

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ എത്തിക്കുന്നതിൽ താമസമുണ്ടാകുന്നു എന്നും, അവ രോഗികൾ പിരിവിട്ട് വാങ്ങേണ്ടി വരുന്നു എന്നുമുള്ള ആക്ഷേപങ്ങളെല്ലാം വിദഗ്ധസമിതി റിപ്പോ‍ർട്ട് ശരിവയ്ക്കുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഒന്നും പറയാതെ, ഉപകരണഭാഗം കാണാതായതിൽ ഡോക്ടർ ഹാരിസിനെ സംശയ നിഴലിലാക്കാനാണ് സ‍ർക്കാരിൻ്റെ ശ്രമം. ആവശ്യത്തിന് മരുന്നുകളും ഉപകരണങ്ങളും ജീവനക്കാരുമില്ലാത്ത ആശുപത്രികൾ, തക‍ർന്ന് വീഴുന്ന കെട്ടിടങ്ങൾ, സത്യം തുറന്ന് പറയുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന ഭരണസംവിധാനം. അടിമുടി അഴിമതിയിലും, കെടുകാര്യസ്ഥതയിലും മുങ്ങിത്താഴുകയാണ് സംസ്ഥാനത്തെ ആരോഗ്യമേഖല.

ഒന്നിലധികം സംഭവങ്ങളിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ വീഴ്ച ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ മന്ത്രി വീണാ ജോർജിന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല. മന്ത്രി രാജിവച്ച് പുറത്ത് പോയേ തീരൂ.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍