ദേശീയപാത കടന്നുപോകുന്ന കൈപമംഗലം നിയോജക മണ്ഡലത്തിലെ ശ്രീനാരയണപുരം ഗ്രാമപഞ്ചായത്തിലെ പള്ളിനട ജംഗ്ഷനിൽ അടിപ്പാത നിർമിക്കുന്നതിൻ്റെ സാധ്യത പരിശോധിക്കുന്നതിന് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ഇ.ടി. ടൈസൺ എം.എൽ.എ എന്നിവർ സ്ഥലം സന്ദർശിച്ചു.
ദേശീയപാത കടന്നുപോകുന്ന പള്ളിനട ജംഗ്ഷനിന് ഇരുവശമായാണ് മിനി സിവിൽ സ്റ്റേഷനും ഗ്രാമപഞ്ചായത്ത് ഓഫീസും, ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന എം എ ആർ എം വി എച്ച് എസ് എസ് ശാന്തിപുരം വിദ്യാലയവും സ്ഥിതി ചെയ്യുന്നത്. ദേശീയപാത വന്നതോടെ വിദ്യാർത്ഥികളും മുതിർന്നവരും അടങ്ങുന്നവർക്ക് റോഡ് മുറിച്ച് കടക്കുന്നതിന് വളരേയധികം പ്രയാസം അനുഭവിച്ചിരുന്നു. സ്ഥലത്ത് നേരത്തെ നാഷണൽ ഹൈവേ അധികൃതർ ഇരുവശത്തും ഫൂട്ട് ഓവർ ബ്രിഡ്ജ് പണിയുന്നതിന്റെ സാധ്യത പരിശോധിച്ചിരുന്നു, എന്നാൽ അതു വിവിധ കാരണങ്ങളാൽ മുന്നോട്ടു പോയില്ല.
സ്ഥിതിഗതികൾ വിലയിരുത്തി എല്ലാവരുടെയും ആവശ്യപ്രകാരം വിദ്യാർത്ഥികൾക്കും മുതിർന്നവരും അടക്കമുള്ള പൊതുജനങ്ങൾക്ക് ദേശീയപാത മുറിച്ച് കടക്കുന്നതിനാവശ്യമായ അടിപ്പാത നിർമിക്കുന്നതിനും മറ്റ് അനുബന്ധ നടപടികൾ സ്വീകരിക്കുന്നതിനും നാഷണൽ ഹൈവേ അധികൃതർക്ക് നിർദേശം നൽകിയതായും, വരും ദിവസങ്ങളിൽ നാഷണൽ ഹൈവേ അധികൃതർ സ്ഥലം സന്ദർശിച്ചു നടപ്പിലാക്കുന്നതിനുള്ള വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതായും കളക്ടർ കുറിച്ചു.
ശ്രീ നാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) പ്രദീപ് ജി കെ, എൽ.എ എൻച്ച് ഡെപ്യൂട്ടി കളക്ടർ രേവ കെ, കൊടുങ്ങല്ലൂർ തഹസിൽദാർ ശ്രീനിവാസ് എം, ഡെപ്യൂട്ടി തഹസിൽദാർ( ദുരന്ത നിവാരണം) റസിയ കെ എ, വില്ലേജ് ഓഫീസർ അബ്ദുൽ കാദർ എ. കെ, എൽ എ (എൻ എച്ച്) ലൈസിംഗ് ഓഫീസർ ബാബു കെ ബി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍