ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘മഹാബലി വൃത്തിയുടെ ചക്രവർത്തി, ഈ ഓണം ഹരിത ഓണം’ എന്ന ബ്രാൻഡിങ്ങോടുകൂടി പൂർണ്ണമായും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു കൊണ്ടും സർക്കാർ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കിക്കൊണ്ട് നടത്തുന്നതിനും പ്രചാരണാർത്ഥം തൃശ്ശൂർ ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനം കളക്ടർ നിർവ്വഹിച്ചു. എ.ഡി.എം മുരളി ടി. ആർ. പോസ്റ്റർ ഏറ്റുവാങ്ങി. ജില്ലയിൽ നടത്തപ്പെടുന്ന മുഴുവൻ ഓണാഘോഷ പരിപാടികളിലും ഗ്രീൻ പ്രോട്ടോകോൾ ഉറപ്പുവരുത്തുന്നതിനും കളക്ടർ അഭ്യർത്ഥിച്ചു. കൂടാതെ എല്ലാ സർക്കാർ ഓഫീസുകളിലും പൂർണമായും ഹരിത ചട്ടം പാലിക്കുന്നതിനു വേണ്ടിയിട്ടുള്ള നിർദ്ദേശം ജില്ലയിലെ എല്ലാ വകുപ്പ് മേധാവികൾക്കും നൽകി. ഓണാഘോഷ പരിപാടികളിൽ പേപ്പർ കപ്പ്, പേപ്പർ ഇല, പേപ്പർ പ്ലേറ്റ്, ക്യാരി ബാഗുകൾ, ഫ്ലെക്സ്, പ്ലാസ്റ്റിക് തോരണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ട് പ്രകൃതിസൗഹാർദ്ദം ആയി ആഘോഷം പ്രോത്സാഹിപ്പിക്കുകയും മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും ആണ് ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു പരമേശ്വരൻ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, അസി. കോ - ഓർഡിനേറ്റർ (എസ് ഡബ്ലൂ എം ) ജെയിൻ പോൾ, ഐ ഈ സി ഇന്റൺ നാഷിദ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍