തിരിച്ചറിയൽ കാർഡ് വിതരണം നടത്തി.

 

തിരിച്ചറിയൽ കാർഡ് വിതരണം നടത്തി.

വരവൂർ: വേദവ്യാസ മാർഷ്യൽ ആർട്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലും, വരവൂർ എൽ.പി സ്കൂളിലും കരാട്ടെ, കളരിപ്പയറ്റ് എന്നിവയിൽ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്കുള്ള തിരിച്ചറിയൽ  കാർഡ് വിതരണം വരവൂർ ഗവൺമെൻറ് എൽ. പി. സ്കൂളിൽ വെച്ച് നടന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും, സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ വി. ജി. ദീപുപ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.


ഗ്രാമപഞ്ചായത്ത് അംഗം വി. കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. വരവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി. ജി. സുനിൽ, കരാട്ടേ മാസ്റ്റർ ഷിഹാൻ വി .വേണുഗോപാലൻ  ,അഡ്വ. ടി. എസ്. മായാദാസ്, തീർഥ ജിജേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നൂറോളം വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍