മരം വെട്ടുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം;
സംഭവം വടക്കാഞ്ചേരി കാഞ്ഞിരക്കോട്.
വടക്കാഞ്ചേരി: മരം വെട്ടുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരക്കോട് വില്ലേജിൽ ആലത്തൂർ മനപ്പടി സ്വദേശി വിഷ്ണു (33) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
കാഞ്ഞിരക്കോട് സ്വദേശിയായ പുത്തൻപുരക്കൽ ഗോപിയുടെ വീട്ടിലെ മരങ്ങളുടെ കൊമ്പ് വെട്ടിമാറ്റുന്നതിനിടെയാണ് വിഷ്ണു അബദ്ധത്തിൽ താഴേക്ക് വീണത്. ഉടൻ തന്നെ വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. മരിച്ച വിഷ്ണു ചന്ദ്രന്റെ മകനാണ്.
0 അഭിപ്രായങ്ങള്‍