അതിരപ്പിള്ളി മേഖലയിലെ ഉന്നതി നിവാസികൾക്കായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരാതി പരിഹാര അദാലത്ത് നടത്തി.

അതിരപ്പിള്ളി മേഖലയിലെ ഉന്നതി നിവാസികൾക്കായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരാതി പരിഹാര അദാലത്ത് നടത്തി.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലാണ് അദാലത്ത് നടത്തിയത്. തുടർന്ന് വാഴച്ചാൽ ഉന്നതിയിൽ വിവിധ വകുപ്പുകളിലെ പ്രതിനിധികളോടൊത്ത് സന്ദർശനം നടത്തി.  

2025 ആഗസ്റ്റ് 23 ന്   അതിരപ്പിള്ളി മേഖലയിലെ ഉന്നതി നിവാസികൾക്കായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരാതി പരിഹാര അദാലത്ത് നടത്തി. അതിരപ്പിള്ളി മേഖലയിലെ ഉന്നതികളിലെ ഉന്നതി നിവാസികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ണൻകുഴിയിലെ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ വാഴച്ചാൽ, പൊകലപ്പാറ, പിള്ളപ്പാറ, പൊരിങ്ങൽകുത്ത് ഉന്നതികളിൽ നിന്നും കണ്ണംകുഴി എസ്.സി ഉന്നതിയിൽ നിന്നുമായി  100 ഓളം ഉന്നതി നിവാസികൾ പങ്കെടുത്തു. ആകെ 82 പരാതികൾ സ്വീകരിച്ചു. പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി കൈമാറുകയും അതിൽ സ്വീകരിക്കാവുന്നതായ നടപടികൾ ഉന്നതി നിവാസികളെ അറിയിക്കുകയും ചെയ്തു.

തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി. വൈ.എസ്. പി. പി.ആർ.ബിജോയ്‌, മലക്കപ്പാറ എസ്.എച്ച്.ഒ കുമാർ.കെ, സബ് ഇൻസ്‌പെക്ടർമാരായ മാർട്ടിൻ കെ. എ അനിൽ, വനിതാ പോലീസ് സ്റ്റേഷൻ എസ്.എച്ച.ഒ ഇൻചാർജ് എസ്.ഐ സൗമ്യ.ഇ.യു, ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണർ വി.സുഭാഷ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശങ്കർ.എൻ, ചാലക്കുടി എസ്.സി ഡെവലപ്പ്മെന്റ് ഓഫീസർ വിജി രാജു, താലൂക്ക് സപ്ലൈ ഓഫീസർ ഷാജി.വി.ആർ, ആർ.എ മാരായ അരുൺ, കുമാരൻ.വി.വി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്  കൊന്നക്കുഴി എസ്.എഫ്.ഒ പ്രശാന്ത്.പി.വി, ഷോളയാർ ആർ.എഫ്.ഒ ആൽബിൻ, പരിയാരം ആർ.എഫ്.ഒ ജോബിൻ ജോസഫ്, ഡെപ്യൂട്ടി റെയ്ഞ്ചർ മാരായ ജോയ്.ആർ.ഒ, സോണി.കെ.ഡി, വെറ്റിലപ്പാറ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ലെനി മാത്യു, ടെക്നിക്കൽ അസി. ഭരത് കുമാർ, പുതുക്കാട് ട്രൈബൽ എക്സ്സ്റ്റെൻഷൻ ഓഫീസർ പ്രദീപ്.എൽ.പി, വാട്ടർ അതോറിറ്റി ഓവർസിയർ നിമൽ രവി, ഷീലീഷ്.പി.കെ, അതിരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി പ്രീതി, മലക്കപ്പാറ വി.ഇ.ഒ കൃഷ്ണകുമാർ.എം.സി എന്നീ ഉദ്യോഗസ്ഥരും പങ്കെടുത്തു. കറുകുറ്റി അപ്പോളോ അഡ്ലക്സ്  ആശുപത്രിയിലെ ഡോ. അമലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം  ഉന്നതി നിവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍