ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദേവിക്ക് തന്നെയാണ് പ്രാധാന്യം എന്നാൽ ഏറ്റവും കൂടുതൽ വിഗ്രഹ രൂപത്തിൽ ഉള്ളത് ഗണപതി ഭഗവാൻ ആണ്!! ഏവർക്കും വിനായക ചതുർത്ഥി ആശംസകൾ!!

 



കൊല്ലൂരിൽ ദർശനം നടത്തുന്ന കുറച്ചു പേരെങ്കിലും ഈ കാര്യം ശ്രദ്ധിച്ചു കാണില്ല. മൂകാംബിക ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഗണപതി വിഗ്രഹങ്ങളാണ്. അത് കഴിഞ്ഞാൽ വ്യത്യസ്ത ഭാവങ്ങളിൽ പരമശിവനാണ് രണ്ടാം സ്ഥാനം. സ്വയംഭൂ രൂപത്തിലുള്ള ശിവലിംഗവും കൂടാതെ പ്രാണലിംഗേശ്വൻ, പാർത്ഥേശ്വരൻ, നഞ്ചുണ്ടേശ്വരൻ, ചന്ദ്രമൗലീശ്വരൻ എന്നീ രൂപങ്ങളിൽ ശിവഭഗവാനെയും പൂജിക്കപ്പെടുന്നു.

ഗണപതി ഭഗവാനിലേക്ക് തന്നെ തിരികെ വരാം. ഭഗവാന്റെ ആരാധന മൂകാംബിക ക്ഷേത്ര മതിൽകെട്ടിന് സമീപമുള്ള ബലമുറി ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. ക്ഷേത്രത്തിന്റെ വലുപ്പവും ഘടനയും ബലമുറി ഗണപതി ക്ഷേത്രത്തെ, കൊല്ലൂർ മൂകാംബിക

ക്ഷേത്രത്തിലേക്ക് ആദ്യമായി വരുന്നവർക്ക് ആകർഷിക്കാൻ തരമില്ല.! എന്നാൽ മൂകാംബിക ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ആദ്യം ബലമുറി ഗണപതി ക്ഷേത്രത്തിൽ ചെന്ന്, ഭഗവാനെ തൊഴുത ശേഷമാണ് ദേവിയെ പലരും ദർശിക്കാറുള്ളത്‌. അവിടെ നിന്നും പ്രസാദമായി, കുങ്കുമവും ഹോമ കുണ്ഠത്തിലെ ഭസ്മവും ഭക്തർ സ്വീകരിക്കുന്നു. ഗണപതി ഭഗവാന് ബലമുറി ഗണപതി എന്ന പേര് കേരളത്തിൽ അത്ര പരിചിതമല്ല. എന്നാൽ കർണാടക സംസ്ഥാനത്ത് അനേകം ബലമുറി ഗണപതി ക്ഷേത്രങ്ങൾ ഉണ്ട്. 

ബലമുറി ഗണപതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, തുമ്പിക്കൈ വലത്തോട്ട് തിരിഞ്ഞ രൂപത്തിലുള്ള വിഗ്രഹത്തെയാണ്. വലത്തോട്ട് തിരിഞ്ഞ തുമ്പിക്കൈ ഉള്ള ഗണേശ രൂപം ഏറെ വിശേഷമായി കണക്കാക്കുന്നു. ദക്ഷിണ ദിക്കിനെയും ദക്ഷിണാമൂർത്തിയേയും ഇത് സൂചിപ്പിക്കുന്നു. കൊല്ലൂരിൽ ബലമുറി ഗണേശ ക്ഷേത്രത്തിൽ വിശേഷ പൂജകൾ ഒക്കെ ഉണ്ടാവാറുണ്ട്. പക്ഷെ പലർക്കും വലിയ അറിവില്ല എന്നതാണ് സത്യം.

ബലമുറി ഗണപതി ക്ഷേത്രം കഴിഞ്ഞു മൂകാംബിക ക്ഷേത്ര മതിൽകെട്ടിൽ പ്രവേശിച്ചാൽ, കൊടിമരത്തിന് മേലുള്ള സ്തംഭ ഗണപതിക്കും ഏറെ പ്രാധാന്യം ഉണ്ട്. 

ശ്രീ കോവിലിന് പുറത്ത്- പൂമുഖത്ത് വലത് വശത്തായി സ്ഥാപിച്ച ഗണേശ വിഗ്രഹമാണ് പിന്നീട് നാം കാണുന്ന ഗണേശ രൂപം. ശേഷം പ്രധാന കവാടത്തിന് മുകളിൽ സ്ഥാപിച്ച ഗണപതിയുടെ കാലിൽ തൊട്ട് വന്ദിച്ച ശേഷം ആണ് ഭക്തർ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് അമ്മയെ തൊഴുത് കഴിഞ്ഞാൽ വീണ്ടും കാണുന്നത് ശ്രീകോവിലിന് സമീപത്തായി വലത് വശത്ത് ദിനവും ഗണപതി ഹോമം നടത്തുന്ന ഹോമകുണ്ഠത്തിന് അരികിലായുള്ള ഗണേശ പ്രതിഷ്ഠയാണ്.

ദേവിയെ തൊഴുത് പുറത്ത് വന്നാൽ പുറത്ത് ഉപദേവനായി പഞ്ചമുഖ ഗണപതിവിഗ്രഹവും, പഞ്ചമുഖ ഗണപതിക്ക് അരികിലായി വേറെയും ഗണേശ്വര വിഗ്രഹവും കാണാം!




എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍