ഓണം വിപുലമായി ആഘോഷിക്കാൻ ജില്ലാ പ്രൊമോഷൻ കൗൺസിൽ സംഘാടക സമിതി യോഗത്തിൽ തീരുമാനമായി. കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ഓഗസ്റ്റ് 18 നു ചേർന്ന യോഗം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങൾ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇത്തവണത്തെ ഓണാഘോഷമെന്നത് കൂടാതെ, നഗരത്തെ ദീപാലകൃതമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കും, വിവിധ കലാപരിപാടികൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു.
പീച്ചി, വാഴാനി, സ്നേഹതീരം, തുമ്പൂർമുഴി, ചാവക്കാട്, വിലങ്ങൻ കുന്ന്, എന്നിവിടങ്ങൾക്ക് പുറമേ മുസരിസിലും ഡി.ടി.പി.സി.യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്താൻ യോഗത്തിൽ തീരുമാനിച്ചു.
ഓണത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവം ഉൾപ്പെടെ വിവിധ വള്ളംകളികളും ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമാക്കും. സെപ്തംബർ നാലിന് വൈകിട്ട് തുടങ്ങുന്ന ഓണാഘോഷം എട്ടിന് പുലിക്കളിയോടെ അവസാനിക്കും.
മന്ത്രി കെ. രാജൻ ചെയർമാനായ സംഘാടക സമിതിയും രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, മേയർ എം.കെ. വർഗീസ്, കെ. രാധാകൃഷ്ണൻ എം.പി., ബെന്നി ബെഹ്നാൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യരക്ഷാധികാരികളാകും. ജില്ലാ കളക്ടർ ജനറൽ കൺവീനറായും പി. ബാലചന്ദ്രൻ എം.എൽ.എ. കൺവീനറായും പ്രവർത്തിക്കും. ജില്ലയിലെ എം.എൽ.എ മാർ ചെയർമാൻമാരായ വിവിധ ഉപസമിതികളും യോഗത്തിൽ രൂപീകരിച്ചു.
എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, എൻ.കെ. അക്ബർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാചന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, അസിസ്റ്റന്റ് കളക്ടർ സ്വാതി റാത്തോർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. സി. പ്രേംഭാഷ്, ഡി.ടി.പി.സി. സെക്രട്ടറി സി. വിജയരാജ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍