വടക്കാഞ്ചേരി: മുണ്ടത്തിക്കോടിന്റെ വികസനം മുരടിപ്പിച്ച വടക്കാഞ്ചേരി നഗരസഭയുടെയും, സ്ഥലം എംഎൽഎ യുടെയും രാഷ്ട്രീയ തിമരത്തിനെതിരെ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടത്തിക്കോട് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
യുഡിഎഫിന്റെ കാലത്ത് പണി പൂർത്തീകരിച്ച മുണ്ടത്തിക്കോട് പ്രകൃതിവാതക ശ്മശാനം തുറന്നു കൊടുക്കുക.
സഹകരണ എൻജിനീയറിങ് കോളേജ് നിർമ്മാണം രാഷ്ട്രീയ കാരണങ്ങളാൽ നിർത്തിയത് പുനരാരംഭിക്കുക.കെ. കരുണാകരൻ വ്യവസായ എസ്റ്റേറ്റ് നവീകരണവും വിപുലീകരണവും ഏറ്റെടുത്തു നടപ്പിലാക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ സായാഹ്നത്തിന് മണ്ഡലം പ്രസിഡന്റ് സി. എച്ച്. ഹരീഷ് അധ്യക്ഷത വഹിച്ചു മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു, ഡിസിസി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബിജു ഇസ്മായിൽ, കൗൺസിലർമാരായ കെ. ഗോപാലകൃഷ്ണൻ, ഉദയബാലൻ, രമണി പ്രേമദാസൻ, പ്രകാശൻ കുന്നൂർ, ജോയൽ മഞ്ഞില, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ, കെ. ആർ. കൃഷ്ണൻകുട്ടി, സി. കെ. ഹരിദാസ്, ബാബു കണ്ണനായ്ക്കൽ, ഇ. പി. ജയപ്രകാശ്, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ കെ.എ. രാജീവ്, പി. പി. ജോസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജീഷ് (കണ്ണൻ ) ലതീന്ദ്രൻ, ഐഎൻടിയുസി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഡിജോ കടപ്പറമ്പൻ, വാർഡ് പ്രസിഡണ്ടുമാരായ ജോയ്, ജെയിംസ്, ഷംസുദ്ദീൻ, മജീദ്, വിൻസന്റ് ആലപ്പാട്ട്, ബിജു ഇഗ്നേഷ്യസ്, ശശികുമാർ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍