പന്നിത്തടത്ത് ബൈക്കിലെത്തിയ യുവാവ് കാർ യാത്രികനെ ആക്രമിച്ചു

പന്നിത്തടത്ത് ബൈക്കിലെത്തിയ യുവാവ് കാർ യാത്രികനെ ആക്രമിച്ചു.

പന്നിത്തടം പെട്രോൾ പമ്പിൽ വെച്ച് ബൈക്കിലെത്തിയ യുവാവ് കാർ യാത്രികനെ കത്രിക ഉപയോഗിച്ച് ആക്രമിച്ചു. കാർ യാത്രികൻ ശരീരത്തിലേക്ക് ചെളിവെള്ളം തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. 

കാർ യാത്രികന്റെ നെഞ്ചിൽ  ചെറിയ മുറിവേറ്റിട്ടുണ്ട്‌. ആക്രമണം നടത്തിയ യുവാവിനെ എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി. ഇന്ന് വൈകീട്ട് 7.30 ഓടെയാണ് സംഭവം. പമ്പിലുണ്ടായിരുന്നവർ പിടിച്ച് മാറ്റിയതിനാൽ കാർ ഡ്രൈവർക്ക് വലിയ പരുക്കേറ്റില്ല. അക്രമിയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍