ഷൊര്‍ണൂര്‍-പാലക്കാട് റെയിൽവേ ലൈനിൽ ലക്കിടിയിലെ എൽ.സി. നമ്പർ 164എ യിൽ റെയിൽ ഓവർബ്രിഡ്ജ് നിർമിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കെ. രാധാകൃഷ്ണൻ എം.പി. നേരിട്ട് കത്ത് നൽകി.
2026 ഓടെ ഷൊർണൂർ മുതൽ പാലക്കാട് വരെ ഉള്ള എല്ലാ ലെവൽ ക്രോസിംഗുകളും ഒഴിവാകുന്ന പശ്ചാത്തലത്തിൽ ബാക്കിയുള്ള ലക്കിടി ലെവൽ ക്രോസിംഗ് ഒഴിവാക്കുന്നത് അത്യന്തം അനിവാര്യമാണെന്നും അതിനായി ആർ.ഒ.ബി. നിർമാണം അതിവേഗം ആരംഭിക്കണമെന്നും മന്ത്രിയെ ബോധ്യപ്പെടുത്തിയതായി എം.പി.
പാലക്കാട്-തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനയാത്രാമാർഗമാണ് ഈ ലെവൽ ക്രോസിംഗ്. ദിവസേന ആയിരക്കണക്കിന് ആളുകൾ ഈ വഴി ഉപയോഗിക്കുന്നതായും, സമീപത്തുള്ള ഐവർമഠം ശ്മശാനത്തിലേക്കുള്ള ആംബുലൻസുകളും മറ്റു വാഹനങ്ങളും പലപ്പോഴും ഗേറ്റ് അടച്ചിരിക്കുന്നതിനാൽ തടസ്സപ്പെടുന്ന സാഹചര്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടെന്നും സൂചിപ്പിച്ചു.
മണ്ഡലത്തിലെ മുഴുവൻ റെയിൽ ക്രോസുകളും ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കെ. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍