അഖിലകേരള എഴുത്തച്ഛൻ സമാജം തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി താലൂക്കാഫീസ് പ്രതിഷേധ ധർണ്ണ.
വടക്കാഞ്ചേരി മേഖലയിലെ എങ്കക്കാട്,മംഗലം,തെക്കുംകര,വടക്കാഞ്ചേരി,അകമല,പുന്നംപറമ്പ് ശാഖകൾ സംഘടിപ്പിക്കുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരായ വടക്കാഞ്ചേരി താലൂക്കാഫീസ് പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം രാവിലെ 10 ന് പത്ര പ്രവർത്തകയും സംസ്ഥാന പത്ര പ്രവർത്തക യൂണിയൻ മുൻ അദ്ധ്യക്ഷയുമായ എം.വി.വിനീത നിർവ്വഹിക്കും.
സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ..സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറി വി .എ.രവീന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ. കെ. ജയറാം, ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ.ടി.മേപ്പിള്ളി, എം.എൻ.ശശികുമാർ, ടി .ബി. വിജയകുമാർ തുടങ്ങി ജില്ലാ സംസ്ഥാന നേതാക്കൾ ധർണ്ണയ്ക്ക് നേതൃത്വം നൽകുമെന്ന് എങ്കക്കാട് ശാഖാ പ്രസിഡൻ്റ് സന്തോഷ് പൂക്കുന്നത്ത് അറിയിച്ചു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍