കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ പിടികൂടാൻ സഹായിച്ചത് കണ്ണൂരിലൂടെ നടന്നു പോവുകയായിരുന്ന യുവാവ്.
തളാപ്പിലെ തന്റെ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു വിനോജ് എന്ന യുവാവ് ഗോവിന്ദച്ചാമിയെ കണ്ടത്.
വിനോജ് പറയുന്നത് ഇങ്ങനെ:
"തലയിൽ അഴുക്കുതുണികളുടെ ഒരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വച്ചിരിക്കുകയായിരുന്നു. സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി സ്കൂട്ടറിൽ 15 മീറ്ററോളം ദൂരത്തിലേക്ക് വന്നു.
നടന്നുപോകുന്ന അയാളെ കണ്ടതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നെ, റോഡ് മുറിച്ചുചെന്ന് എടാ ഗോവിന്ദച്ചാമീയെന്ന് വിളിച്ചു.
തിരിച്ചറിഞ്ഞു എന്ന് വ്യക്തമായതോടെ അയാൾ മതിൽ ചാടി കാടുമൂടിക്കിടക്കുന്ന വീട്ടുപരിസരത്തേക്ക് ഓടുകയായിരുന്നു.
ഉടനെ പൊലീസിൽ അറിയിച്ചു. "
പൊലീസ് എത്തി വീടുവളഞ്ഞ് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ ഗോവിന്ദച്ചാമിയെ കാണുന്നതും പിടികൂടുന്നതും.
രാത്രി ജയിലിലെ സെല്ല് മുറിച്ച് പുറത്തുകടന്നു. ശേഷം തുണി ചേർത്തുകെട്ടി വടമാക്കിയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് സൂചന. ജയിൽ അധികൃതർക്ക് അടിമുടി വീഴ്ച പറ്റി. ആഴ്ചയിൽ ഒരിക്കൽ തടവുകളുടെ താടി വടിക്കണം എന്ന നിയമംപോലും ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍