സുധി ചേട്ടന്റെ അവാർഡുകൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ സൂക്ഷിച്ച് വെച്ചതാണ്, ദയവായി ഇല്ലാത്തത് പറയരുത്: വിമർശനങ്ങളിൽ ചങ്ക്തകർന്ന് രേണു സുധി.

കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മകൻ കിച്ചു പുറത്തുവിട്ട വീഡിയോക്ക് പിന്നാലെ രൂക്ഷ വിമർശനമാണ് രേണു സുധിക്ക് നേരിടേണ്ടി വന്നത്.

കൊല്ലം സുധിക്ക് ലഭിച്ച അംഗീകാരങ്ങളും, പുരസ്കാരങ്ങളും ഒരു ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വെച്ചിരിക്കുന്നത് കിച്ചുവിന്റെ വീഡിയോയിൽ പ്രേക്ഷകർ കണ്ടിരുന്നു.

അതേ വീഡിയോയിൽ തന്നെ രേണുവിന് ലഭിച്ച പുരസ്കാരങ്ങൾ ഹാളിൽ അടുക്കി വെച്ചിരിക്കുന്നത് കാണാം. ഇതാണ് വിമർശനത്തിന് കാരണമായത്. സുധിയുടെ കുടുംബത്തിനായി സന്നദ്ധ സംഘടനകൾ നിർമ്മിച്ച് നൽകിയ വീടിലാണ് സുധിയുടെ പുരസ്കാരങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ  കണ്ടത്. ഇതാണ് സുധിയുടെ ആരാധകരെ കൂടുതൽ ചൊടിപ്പിച്ചത്. ഇപ്പോഴിതാ വൈറൽ വീഡിയോയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. സൂക്ഷിക്കാൻ കഴിയാതെ ഉപേക്ഷിച്ചതല്ലെന്നും മകൻ എടുത്ത് നശിപ്പിക്കാതിരിക്കാൻ മാറ്റി വെച്ചതാണെന്നുമാണ് രേണു  പറയുന്നത്. വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും ഷോക്കെയ്സ് പോലുള്ളവ നിർമ്മിച്ച് അവിടെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും രേണു പറയുന്നു. റിഥപ്പൻ കുഞ്ഞാണ്. അ​ങ്ങനൊരു പ്രായമാണ് അവന്റേത്. അവൻ ചേട്ടന്റെ ട്രോഫി എടുത്ത് കളിക്കരുതല്ലോ. പാത്തിരുന്ന് കളിക്കും അവൻ. തടിയിൽ തീർത്തതല്ലേ... 

അവൻ അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് ഒടിച്ച് കളഞ്ഞാൽ അത് നമുക്ക് പിന്നീട് ഒരിക്കലും ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് അവാർഡുകൾ ഞാൻ എടുത്ത് കട്ടിലിനടിയിൽ സൂക്ഷിച്ച് വെച്ചതാണ്. വീട്ടിൽ ഇപ്പോൾ ട്രോഫി വെക്കാനുള്ള അത്തരം സംവിധാനങ്ങളൊന്നുമില്ല. സുധി ചേട്ടന്റേത് കട്ടിലിനടിയിലും എന്റേത് മേശപ്പുറത്തും വെക്കാമെന്ന് ചിന്തിച്ച് ചെയ്തതല്ല. എനിക്ക് അടുത്തിടെയല്ലേ അ‍ഞ്ച്, എട്ട് അവാർഡ് കിട്ടിയത്. അതും വരുന്ന വഴിക്ക് മേശപ്പുറത്ത് വെച്ചതാണെന്നും രേണു വ്യക്തമാക്കി.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍