അധികാരികളുടെ ധാർഷ്ട്യത്തിന് അറുതി വരുത്തും വരെ സമരം. യൂത്ത് കോൺഗ്രസ് പാലിയേക്കര ടോൾ പ്ലാസ മാർച്ച് സംഘടിപ്പിച്ചു.



ദേശീയ പാതയിലെ യാത്ര ദുരിതത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കാതെ ജനങ്ങളെ സംഘടിതമായി കൊള്ളയടിക്കുന്ന ടോൾ പിരിവ് തുടരാൻ അനുവദിക്കില്ല എന്ന് നേതാക്കൾ പറഞ്ഞു.

 കേന്ദ്രമന്ത്രിയായ എം.പി, സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രി, നിരവധി എം.എൽ.എ മാരടക്കം സകല സംവിധാനങ്ങൾ ഉണ്ടായിട്ടും ടോൾ പിരിവുകാരെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനോ, സംസ്ഥാന സർക്കാരിനോ കഴിയുന്നില്ല എന്ന ആരോപണം കോൺഗ്രസ്സ് ഉന്നയിച്ചു. രൂക്ഷമായ ഗതാഗത കുരുക്കിൽപ്പെട്ട് വലയുമ്പോൾ നിഷ്‌ക്രിയരായി തുടരുന്ന ഭരണകൂടങ്ങൾ ജനങ്ങൾക്ക് എന്നും ബാധ്യതയാണ്. മൗനം ഭജിച്ച് ജനങ്ങളെ വലക്കുന്നവർക്കെതിരെ ഇനിയും പ്രതിഷേധ സമരങ്ങൾ ഉയരും എന്ന താക്കീത് മാർച്ചിൻ്റെ ഭാഗമായി നൽകി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍