കരുമത്രയിൽ രാഹുൽ ഗാന്ധിയുടെ 55-ാം ജന്മദിനം ആഘോഷിച്ചു.

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻ്റെ സമുന്നത നേതാവ് രാഹുൽ ഗാന്ധിയുടെ 55-ാം ജന്മദിനം കരുമത്ര രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. കരുമത്ര മഹാത്മാ സംഘം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജന്മദിന കേക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷം.

വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട് ഉദ്ഘാടനം നിർവഹിച്ചു. വിനോദ് മാടവന അധ്യക്ഷനായ യോഗത്തിൽ എൻ.എം. വിനീഷ്, അൽഫോൺസ ഫ്രാൻസിസ്, സന്തോഷ് എറക്കാട്ട്, ജെയിസ് കുണ്ടുകുളം, കെ.സി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ടി.സി. ചാക്കോ, പി.വി. ഉണ്ണികൃഷ്ണൻ, എ.എച്ച്. സിദ്ധിഖ്, എം. വിലാസിനി, പി.എ. തോമസ്, കെ.കെ. ലക്ഷ്മണൻ, പി.വി. ലോനപ്പൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍