വടക്കാഞ്ചേരി : ശ്രീകേരളവർമ പബ്ലിക്ക് ലൈബ്രറിയുടെ വായന പക്ഷാചരണം പുസ്തകഭിക്ഷ സ്വീകരണത്തോടെ തുടങ്ങി. ഗ്രന്ഥശാല നിറക്കൽ യജ്ഞത്തിൻ്റെ ഭാഗമായി ജൂലായ് ഏഴു വരെ വീടുകളിൽ സൂക്ഷിച്ചിരുന്ന വായന വിഭവങ്ങൾ വായനശാലയിൽ കൊണ്ടുവന്നു സമർപ്പിക്കുന്നതിനു അക്ഷര സ്നേഹികൾക്ക് അവസരമുണ്ട്.
വായനദിനത്തിൽ ലൈബ്രറി കൗൺസിൽ ജില്ല ജോയിൻ്റ് സെക്രട്ടറി വി. മുരളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ജി.സത്യൻ അധ്യക്ഷനായി. ടി. വർഗ്ഗീസ് പുസ്തകങ്ങൾ കൈമാറി. മനു രവീന്ദ്രൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ലിസി കോര, പി.കെ. സുബ്രമണ്യൻ പി.വി. രാജു എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍