ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള എക്സിബിഷൻ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ബഹുനിലപ്പന്തലും ദീപാലങ്കാരവും എക്സിബിഷനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ സി.കെ ഗോപി അധ്യക്ഷതവഹിച്ചു.  നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വാർഡ് കൗൺസിലർമാരായ സ്മിതകൃഷ്ണകുമാർ, സന്തോഷ് ബാബു, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.ജി അജയകുമാർ, രാഘവൻ മുളങ്ങാട്, കെ.കെ ബിന്ദു, വി.സി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍