തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡണ്ടായി സണ്ണി ജോസഫ് എം.എൽ.എ തിങ്കളാഴ്ച രാവിലെ കെ.സുധാകരൻ എം.പിയിൽ നിന്ന് ചുമതല ഏൽക്കും. കെ.പി.സി.സി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരിക്കും ചടങ്ങെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അറിയിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് മാരായി പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരും യു.ഡി.എഫ് കൺവീനറായി, അടൂർ പ്രകാശ് എം.പിയും അന്നേദിവസം ചുമതല ഏൽക്കും. പുതിയ നേതൃത്വം വന്നതിനൊപ്പം ജില്ലകളിലും കമ്മറ്റി പുനഃസംഘടിപ്പിക്കാൻ കോൺഗ്രസിൽ ധാരണയായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.png)


0 അഭിപ്രായങ്ങള്‍