മാടമ്പ് കുഞ്ഞു കുട്ടൻ അനുസ്മരണം നാളെ മാടമ്പ് മനയിൽ നടക്കും.

വേലൂർ: പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും നടനുമായിരുന്ന മാടമ്പ് കുഞ്ഞു കുട്ടനെ കിരാലൂർ മനയിൽ നാളെ അനുസ്മരിക്കും. അനുസ്മരണ ദിനത്തോടനുബന്ധിച്ച് മാടമ്പ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ "സിനിമാ വിചാരം" സംഘടിപ്പിക്കും. മാടമ്പിന്റെ ചലച്ചിത്ര സംഭാവനങ്ങളാണ് വിലയിരുത്തുന്നത്. ഞായറാഴ്ച രാവിലെ 10 മുതൽ ഡോക്ടർ രാജേഷ് കൃഷ്ണൻറെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി പ്രശസ്ത സിനിമാ നടി വിധുബാല ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംവിധായകനും മുൻ എം.എൽ.എയും ആയ പി.ടി കുഞ്ഞുമുഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയാകും. ബി ഉണ്ണികൃഷ്ണൻ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പ്രഭാഷണം നടത്തും. മാടമ്പിന്റെ തിരക്കഥകളെ കുറിച്ച് നടക്കുന്ന ചർച്ചയിൽ പ്രമുഖ ചലച്ചിത്ര നിരൂപകരായ   എം.സി രാജനാരായണൻ, ഐ.ഷണ്മുഖദാസ് എന്നിവർ പങ്കെടുക്കും. "സർഗ്ഗാത്മക സാഹിത്യവും തിരക്കഥയും" എന്ന വിഷയത്തിൽ നടന്മാരായ മധുപാൽ, ശങ്കർരാമകൃഷ്ണൻ, സഞ്ജയ്,എഴുത്തുകാരൻ അനന്തപത്മനാഭൻ എന്നിവർ പ്രഭാഷണം നടത്തും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍