തൃശ്ശൂർ : കുടുംബശ്രീ വാർഷികാഘോഷം ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കും. "അരങ്ങ് 2025 സർഗ്ഗോത്സവം" എന്ന പേരിലാണ് കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തിന്
ചേറൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ റവന്യൂ മന്ത്രി കെ.രാജൻ കലോത്സവം ഉദ്ഘാടനം ചെയ്യും. മേയർ എം.കെ വർഗീസ് അധ്യക്ഷനാവും. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാവും. ജില്ലയിലെ ഏഴ് ക്ലസ്റ്ററുകളിലെ വിജയികളെ പങ്കെടുപ്പിച്ചു നടത്തുന്ന മത്സരങ്ങളിൽ 600ലധികം പേർ പങ്കെടുക്കും.
നാലു വേദികളിലായി 33 സ്റ്റേജ് മത്സരങ്ങളും 16 സ്റ്റേജ് ഇതര മത്സരങ്ങളും നടക്കും. വിജയികൾക്കുള്ള സമ്മാനദാനം തിങ്കളാഴ്ച വൈകീട്ട് സമാപന സമ്മേളനത്തിൽ മന്ത്രി ആർ. ബിന്ദു നൽകും. സംസ്ഥാനതല മത്സരങ്ങൾ മെയ് 26 മുതൽ 28 വരെ കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ചർച്ച് ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
.png)



0 അഭിപ്രായങ്ങള്‍