പഹൽഗാമിലെ നീച പ്രവർത്തിക്ക് ഇന്ത്യ മറുപടി നൽകും: അമിത് ഷാ

കശ്മീർ : നിരപരാധികളായ വിനോദസഞ്ചാരികളെ നിഷ്ഠൂരമായി വെടിവെച്ചുകൊന്ന ഭീകരവാദികൾക്ക് ഇന്ത്യ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിയിലും വളർച്ചയിലും അസൂയ ഉള്ളവരാണ് ഇതിൻറെ പിന്നിൽ. ഭീകരവാദികൾ ആക്രമണം നടത്തിയ സ്ഥലത്ത് അമിത് ഷാ സന്ദർശനം നടത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ രാഷ്ട്രത്തിന്റെ അനുശോചനം അറിയിക്കുകയും ചെയ്തു. 


ഈ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്ഥാൻ പറഞ്ഞെങ്കിലും അക്കാര്യം പൂർണമായും വിശ്വസിക്കാൻ കഴിയില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വിനോദസഞ്ചാരികളുടെ ജാതി ചോദിച്ചറിഞ്ഞാണ്  ഭീകരവാദികൾ  വധിച്ചത്. അതിൻറെ പിന്നിൽ ഒരു ഗൂഢ ലക്ഷ്യമുണ്ടെന്നും ജാതീയമായി ഇന്ത്യയെ  വേർതിരിക്കാനുള്ള ഭീകരവാദികളുടെ ശ്രമത്തെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിന്ന് എതിർക്കും. ഇന്ത്യക്ക് അകത്ത് കടന്നു കയറി ഭീകര പ്രവർത്തനം നടത്താനായി തുനിഞ്ഞാൽ ഏത് മഹാശക്തിയെയും ഇന്ത്യൻ സൈന്യം തച്ചു തകർക്കുമെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.