വടക്കാഞ്ചേരി മർച്ചൻ്റ് സ് അസോസിയേഷൻ അപലപിച്ചു.

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു മലയാളി ഉൾപെടെ 27 ടൂറിസ്റ്റുകൾ കൊല്ലപ്പെട്ടു. അവർക്ക് വടക്കാഞ്ചേരി മർച്ചൻ്റ് സ് അസോസിയേഷൻ വ്യാപാരഭവനിൽ വെച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഭീകരവാദ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.



ദക്ഷിണ കശ്മീരിൽ മിനി സ്വീറ്റ്സർലാൻ്റ് എന്നറിയപെടുന്ന പഹൽഗ്രാമിലെ ബൈസരൻ താഴ് വരയിലാണ് സൈനിക വേഷത്തിൽ എത്തിയ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുയർത്തിയത്.

യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ്  അജിത് മല്ലയ്യ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ഗോകുലൻ സ്വാഗതം ആശംസിച്ചു. കെ.എ. മുഹമ്മദ്, ഷിജുതലക്കോടൻ,തങ്കച്ചൻ,ബെൻസൺ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.