🟣 ചേലക്കര കരിയർ ഡെവലപ്പ്മെന്റ് സെന്റർ കെട്ടിടം തൊഴിൽ - വിദ്യാഭ്യാസ വകുപ്പ് വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.🟣

ചേലക്കര കരിയർ ഡെവലപ്പ്മെന്റ് സെന്റർ  കെട്ടിടം തൊഴിൽ - വിദ്യഭ്യാസ വകുപ്പ് വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ചേലക്കര കരിയർ ഡെവലപ്മെന്റ് സെന്റർ കെട്ടിടം   വിദ്യഭ്യാസ - തൊഴിൽ വകുപ്പ്  മന്ത്രി  വി. ശിവൻകുട്ടി ഓൺലൈൻ ആയി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ എം.എൽ.എ യു. ആർ. പ്രദീപ് അധ്യക്ഷത വഹിച്ചു. ആലത്തൂർ എം.പി. കെ. രാധാകൃഷ്ണൻ  മുഖ്യാതിഥിയായി പങ്കെടുത്തു.
പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ  സാന്റോ സെബാസ്റ്റ്യൻ  റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ സമീറ എൻ.വി. പദ്ധതി വിശദീകരണം നടത്തി.
 വിദ്യാർഥികൾക്ക് സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം തൊഴിൽ സാധ്യതയുള്ള ഏതു കോഴ്സുകൾ പഠിക്കണം, അതുപോലെ വിദേശത്ത് തൊഴിൽ തേടുന്നതിന്  ഏതുതരം കോഴ്സുകളിൽ കൂടുതൽ   നൈപുണ്യം   നേടണം, തുടങ്ങിയ വിശദമായ നിർദ്ദേശങ്ങളും , പരിശീലനങ്ങളും  നൽകുന്നതാണ്  കരിയർ ഡെവലപ്മെന്റ് സെന്റർ മുഖേന സർക്കാർ ലക്ഷമിടുന്നത്.
തൊഴിൽ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് അനുവദിച്ച എട്ടു സെന്ററുകളിൽ ഒന്നാണ് ചേലക്കര നിയോജക മണ്ഡലത്തിലെ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് വാഴക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന  ഈ സെന്റർ.
രണ്ടു നിലകളിലായി 317.62 ചതുരശ്ര മീറ്റർ കെട്ടിടമാണ് ഇതിനായി  നിർമ്മിച്ചിട്ടുള്ളത്. 1.12 കോടി രൂപയാണ് തൊഴിൽ വകുപ്പ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചത്. 
48.8 ലക്ഷം രൂപ ഇന്റീരിയർ വർക്കിനും മേശ ,കസേര തുടങ്ങിയ ഓഫീസ് ഫർണിച്ചറുകൾക്കും ചുറ്റുമതിലിനുമായി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ  നിർമ്മാണം നിർമ്മിതി കേന്ദ്ര തൃശ്ശൂരിനാണ് നൽകിയിട്ടുള്ളത്. 
താഴത്തെ നിലയിൽ വെയിറ്റിംഗ് ഹാൾ ,  മാനേജർ കാബിൻ ,  കമ്പ്യൂട്ടർ ലാബ് , ഡൈനിങ് ഹാൾ എന്നിവയും ഒന്നാമത്തെ നിലയിൽ ലൈബ്രറി, 50 കുട്ടികളെ ഉൾക്കൊള്ളാവുന്ന ക്ലാസ്സ് റൂം, ഡൈനിങ് ഹാൾ എന്നീ  സൗകര്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു നിലകളിലും ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വി. നഫീസ, ജില്ലാപഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ മായ ടീച്ചർ, വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു. ബി. കണ്ണൻ, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ദീപ് കോന്നനാത്ത്, വടക്കാഞ്ചേരി ബ്ലോക്ക് ക്ഷേമകാര്യസ്റ്റാന്റിങ്ങ്  കമ്മിറ്റി ചെയർപേഴ്സൺ ലത മോഹനൻ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ   കമ്മിറ്റി ചെയർപേഴ്സൺ കെ. കെ.  സാവിത്രി, മുള്ളൂർക്കര  ഗ്രാമപഞ്ചായത്ത് മെമ്പർ ഷെമീന അബ്ദുൾ മജീദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അബ്ദുൾ മജീദ് എംപ്ലോയ്മെൻറ് ഓഫീസർ (പ്ലേയ്സ്മെന്റ് ) സ്വാഗതവും, തലപ്പിള്ളി താലൂക്ക് എംപ്ലോയ്മെൻറ് ഓഫീസർ പ്രീത .എസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍