🟣 വരവൂർ പഞ്ചായത്ത്‌ അവതരിപ്പിച്ച ബജറ്റ് ജനവിരുദ്ധമാണെന്ന്ആരോപിച്ച് ബിജെപി വരവൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.🟣

വരവൂർ പഞ്ചായത്ത്‌ അവതരിപ്പിച്ച ബജറ്റ് ജനവിരുദ്ധമാണെന്ന്ആരോപിച്ച് ബിജെപി വരവൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പഞ്ചായത്തിന്റെ ബജറ്റ് പകർപ്പുകൾ കീറിയെറിഞ്ഞായിരുന്നു പ്രതിഷേധം. ബിജെപി ചെറുത്തുരുത്തി മണ്ഡലം പ്രസിഡന്റ്‌ എം. എ. രാജു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികളൊന്നും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കുടിവെള്ള ക്ഷാമം, തെരുവ് നായ ശല്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. 
പഞ്ചായത്ത്‌ കുളങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കാത്തതിനെയും ബിജെപി വിമർശിച്ചു. ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ് ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി അനീഷ്, ജില്ലാ കമ്മിറ്റിയംഗം പി. ആർ. മോഹനൻ, വൈസ് പ്രസിഡന്റ്‌ വിഷ്ണു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍