മദ്യപിച്ച് വഴിയിൽ കിടന്ന യുവാവ് കാർ കയറി മരിച്ചു.


എറണാകുളം :മദ്യപിച്ച് ലക്ക് കെട്ട് വീടിന് സമീപ
ത്തെ  റോഡിൽ കിടന്നിരുന്ന യുവാവ് മരിച്ചു. പറവൂർ മാറാത്തി പറമ്പിൽ പ്രേംകുമാർ ആണ് കാർ തലയിൽ കയറി മരിച്ചത്. ടാക്സി ഡ്രൈവർ അറിയാതെ യുവാവിൻറെ ദേഹത്ത് കാർ കയറിയെന്നാണ് പറയുന്നത്. കാർ ഡ്രൈവർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയാണ് ഉണ്ടായത്. സ്ഥലത്തെ വെളിച്ചക്കുറവാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവറുടെ  ഭാഷ്യം. ഡ്രൈവർ പോലീസിൽ വന്ന് അപകടമറിയിച്ച് കീഴടങ്ങുകയാണ് ഉണ്ടായത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ടാക്സി ഡ്രൈവറുടെ പേരിൽ നരഹത്യക്ക് പോലീസ് കേസെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍