രൂപക്കൂട് തകർത്ത കേസിൽ ഒളിവിൽ പോയവർ പോലീസിൽ നേരിട്ട് ഹാജരായി.


മുണ്ടത്തിക്കോട് : മുണ്ടത്തിക്കോട് ക്രിസ്തുരാജ പള്ളിയുടെ സെൻററിലെ രൂപക്കൂട് തകർത്ത കേസിൽ ഒളിവിൽ പോയവർ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. മുണ്ടത്തിക്കോട് പുലികുന്നത്ത്‌  വീട്ടിൽ ധനേഷ്, പ്രജീഷ് എന്നിവരാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ  എത്തി കീഴടങ്ങിയത്.  ഈ കേസിൽ മുണ്ടത്തിക്കോട് നെടിയേടത്ത് ഷാജിയെ രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഷാജുവിന്റെ വീടിന് പിൻവശത്ത് കുറ്റിക്കാട്ടിൽ നിന്ന് ക്രിസ്തുരാജന്റെ രൂപം തകർത്ത  നിലയിൽ വെള്ളിയാഴ്ച പോലീസ് കണ്ടെടുത്തിരുന്നു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍