കൊല്ലം : എൽ.ഡി.എഫ് സർക്കാർ മൂന്നാംഘട്ടത്തിലേക്ക് ഉള്ള യാത്രയിൽ ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പുതിയ നയരേഖയ്ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാനുള്ള ആലോചനയുണ്ട്. വീട്ടമ്മമാർക്കും പെൻഷൻ നൽകാൻ എൽഡിഎഫ് സർക്കാരിന് ഉദ്ദേശമുണ്ട് .സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടണം. സി.പി.ഐ.(എം) എക്കാലവും അധ്വാനിക്കുന്നവന്റെയും സാധാരണക്കാരുടെയും പാർട്ടിയാണ്. മറിച്ചുള്ള പ്രചാരണങ്ങൾ പ്രസ്ഥാനത്തെ അവഹേളിക്കുവാൻ വേണ്ടിയുള്ളതാണ്.
ചില മാധ്യമങ്ങളും അത്തരം പ്രചരണങ്ങൾ അഴിച്ചുവിടുന്നുണ്ട്. ഒരുപാട് പ്രതിസന്ധികളെയും ശത്രുക്കളുടെ ആക്രമണങ്ങളെയും നേരിട്ടുകൊണ്ടാണ് സി.പി.ഐ.(എം) ഇവിടം വരെയെത്തിയത്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരക്കുമ്പോൾ അതിനെ മറികടക്കുവാൻ പുതിയ രീതികളും തന്ത്രങ്ങളും ആവിഷ്കരിക്കേണ്ടി വരുമെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്