തിരുവനന്തപുരം: നമ്മുടെ സംസ്ഥാനത്ത് രാസ ലഹരി വിതരണം വർദ്ധിക്കുന്നതും കുറ്റകൃത്യങ്ങൾ പെരുകുന്നതും ലോ ആൻഡ് ഓഡർ പ്രശ്നമാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ വളരെ റൊമാന്റിക് ആയാണ് നമ്മൾ കാണുന്നതും വിലയിരുത്തുന്നതും. സിനിമയിലെ വയലൻസ് കൊണ്ട് മാത്രമാണ് നാട്ടിൽ ക്രൈം പെരുകുന്നത് എന്ന് അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രണ്ടോ മൂന്നോ ഗ്രാം കഞ്ചാവ് കൈയ്യിൽ വെച്ചവരെ പിടിച്ചു ജയിലിൽ ഇടുന്നു. എന്നാൽ ലഹരി വസ്തുക്കളുടെ വിതരണ കേന്ദ്രങ്ങളെ നമ്മുടെ അധികാരികൾ പിടികൂടുന്നില്ല. അവരിൽ പലർക്കും ഉന്നത അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഈ അടുത്തകാലത്തായി നമ്മുടെ പോലീസ് സേനയും ആന്റി നാർക്കോട്ടിക് വിഭാഗവും വേണ്ടത്ര കാര്യക്ഷമായി പ്രവർത്തിക്കുന്നില്ല എന്ന പരാതി പൊതു ജനങ്ങൾ തുടർച്ചയയായി ഉന്നയിക്കുന്നുണ്ട്. ആ യാഥാർത്ഥ്യം കൂടി അധികാര കേന്ദ്രങ്ങൾ തിരിച്ചറിയണം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തറപ്പിച്ചു പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്