കൊരട്ടി: കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. കോതമംഗലം സ്വദേശി ജെയ് മോൻ (46) മകൾ ജോയന്ന (11) എന്നിവരാണ് മരിച്ചത്. അമ്മ മഞ്ജു, മകൻ ജോയൽ, ബന്ധുവായ അലൻ എന്നിവരെ പരിക്കുകളോടെ കറുകുറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചേമുക്കാലോടെ കൊരട്ടി ലത്തീൻ പള്ളിക്ക് സമീപമാണ് അപകടം നടന്നത്.
കോതമംഗലത്ത് നിന്നും പാലക്കാട്ടേക്ക് പോകും വഴിയാണ് കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ കാർ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)



0 അഭിപ്രായങ്ങള്