എല്ലാ വര്‍ഷവും ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുകയാണ്. എച്ച്.ഐ.വി(HIV) ബാധിതര്‍ക്കും, രോഗബാധ സാദ്ധ്യത കൂടുതലുളളവര്‍ക്കും ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സമൂഹത്തിന് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുളളത്.
എയ്ഡ്‌സ് രോഗത്തെ അറിയാനും ഇതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രോഗികളെ പരിചരിക്കേണ്ട രീതിയും അടക്കം മനസിലാക്കാന്‍ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു. എച്ച്.ഐ.വി നിയന്ത്രണത്തിനായി സമൂഹം ഒറ്റക്കെട്ടായി പൊരുതണം. ഐക്യരാഷ്ട്രസഭയുടെ(UN) സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍