വേലൂർ ഗ്രാമപഞ്ചായത്തിൽ മലമ്പാമ്പ് ഭീതി; രണ്ടാഴ്ച കൊണ്ട് രണ്ട് പാമ്പുകളെ പിടികൂടി.

വേലൂർ: വേലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വടക്കുമുറിയിൽ മലമ്പാമ്പ് ഭീതി പടരുന്നു. ഇന്നലെ രാത്രി ഗിരിജന്റെ വീട്ടിൽ നിന്ന് വാർഡ് മെമ്പർ സി.ഡി സൈമൺന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് 8 അടി നീളമുള്ള ഒരു വലിയ മലമ്പാമ്പിനെ പിടികൂടി. രണ്ടാഴ്ച മുൻപ് ഇതേ സ്ഥലത്തു നിന്നും മറ്റൊരു മലമ്പാമ്പിനെയും പിടികൂടിയിരുന്നു. ഇരു പാമ്പുകളെയും പഴവൂർ ഫോറസ്റ്റ് അധികൃതർ സ്വീകരിച്ച് വനത്തിലേക്ക് മാറ്റി. വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മലമ്പാമ്പുകൾ കൂടുതലായി കണ്ടുവരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍