കുന്നംകുളം : നിരവധി മോഷണ കേസുകളിൽ പ്രതിയായ മുള്ളൂർക്കര പടിഞ്ഞാറേതിൽ സന്തോഷി (37) നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ചാക്കിൽ സ്ക്രൂ ഡ്രൈവറടക്കമുള്ള മോഷണ ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു. ഒരു മാസം മുമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കുള്ള കുടിവെള്ള പൈപ്പിന്റെ സ്റ്റീൽ ടാപ്പുകൾ പട്ടാപകൽ മോഷ്ടിച്ചിരുന്നു. മോഷണദൃശ്യം സ്‌കൂളിൽ സ്ഥാപിച്ച സി.സി.ടി.വിൽ പതിഞ്ഞിരുന്നു. ആയിരക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച കുടിവെള്ള ടാപ്പാണ് മോഷണം പോയത്. മാധ്യമങ്ങളിൽ മോഷ്‌ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചെങ്കിലും മോഷ്‌ടാവിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍