കുണ്ടന്നൂർ : വൈകുന്നേരം നിറമാല ചുറ്റുവിളക്ക്, ശ്രീലകത്ത് നെയ്യ് വിളക്ക്, ലളിതാസഹസ്രനാമജപം ദീപാരാധനയും വിശേഷാൽ പൂജകളും നടന്നു. തുടർന്ന് നടന്ന വടക്കാഞ്ചേരി സരിഗമ സംഗീത കൂട്ടായ്മയുടെ ഭക്തിഗാനസുധ ഭക്തജനങ്ങളുടെ മനോമുകുരങ്ങളെ ഉണർത്തി. മോഹനൻ ആവണപ്പറമ്പ് കുമ്പളങ്ങാട്, ജയേഷ് കുമ്പളങ്ങാട്, ജയൻ കുമ്പളങ്ങാട്, ജിൻസി കുമ്പളങ്ങാട്, സുജിന തെക്കുംകര എന്നിവർ സംഗീതാർച്ചനയിൽ പങ്കെടുത്തു.
ക്ഷേത്രം മേൽശാന്തി നാരായണൻ അയ്യർ മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രം കോമരം മണികണ്ഠൻ,ക്ഷേത്രം ഭാരവാഹികളായ പി.സേതുമാധവൻ,പി.രാജഗോപാലൻ പി, രവി നാരായണൻ, ബേബി ഉണ്ണികൃഷ്ണൻ, ആദർശ്, ഉണ്ണികൃഷ്ണൻ,പ്രതീഷ് അപ്പു, ശ്രീനാഥ് പി, ഹരിദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍